ബ്രിട്ടീഷ് ഡൈവര്‍മാര്‍ക്ക് ആജീവനാന്തം തായ്‌ലാന്‍ഡ് വിമാനയാത്ര ഫ്രീ

തായ്‌ലന്‍ഡ് : തായ്‌ലാന്‍ഡിലെ ഗുഹയില്‍ നിന്നും 12 കുട്ടികളെയും, കോച്ചിനെയും രക്ഷപ്പെടുത്തിയ ബ്രിട്ടീഷ് ഡൈവര്‍മാര്‍ക്ക് ആജീവനാന്തം തായ്‌ലാന്‍ഡ് വിമാനയാത്ര ഫ്രീ.രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ രണ്ട് ബ്രിട്ടീഷ് ഡൈവര്‍മാര്‍ക്ക് തായ്‌ലാന്‍ഡിലേക്കാണ് സൗജന്യ വിമാനയാത്ര. ജോണ്‍ വോളാന്തന്‍, ജാസണ്‍ നാലിന്‍സണ്‍ എന്നിവര്‍ ബാങ്കോക്കില്‍ എത്തിയപ്പോള്‍ വന്‍ സ്വീകരണമാണ് നല്കിയത്. ലണ്ടനിലേക്ക് മടങ്ങാനാണ് ഇരുവരും ബാങ്കോക്കില്‍ എത്തിയത്.

Briitish-divers-2

വൈല്‍ഡ് ബോര്‍ ഫുട്‌ബോള്‍ ടീമിലെ 12 അംഗങ്ങളെയും, കോച്ചിനെയുമാണ് തായ്‌ലന്‍ഡിലെ ഗുഹയില്‍ നിന്നും രക്ഷപ്പെടുത്തിയത്. എയര്‍പോര്‍ട്ടിലെത്തിയ ജോണിനും, ജാസണും സര്‍ട്ടിഫിക്കറ്റുകളും, മെഡലുകളും, ഗിഫ്റ്റുകളും നല്‍കിയാണ് തായ് മന്ത്രിമാര്‍ യാത്രയാക്കിയത്. ടൂറിസം മന്ത്രി വിരാസക് കൗസൂരാദാണ് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം സമ്മാനങ്ങള്‍ നല്കാനെത്തിയത്.

Top