കംപ്യൂട്ടർ നെറ്റ്‌വർക്ക് തകരാർ: ഹീത്രുവിൽ ബ്രിട്ടീഷ് എയർവേസിന്റെ ഭൂരിഭാഗം സർവീസുകളും മുടങ്ങി

ലണ്ടൻ: കംപ്യൂട്ടർ നെറ്റ്‌വർക്ക് തകരാറിലായതിനെ തുടർന്ന് ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിൽ നിന്നുള്ള ബ്രിട്ടീഷ് എയർവേസിന്റെ ഭൂരിഭാഗം വിമാനങ്ങളുടെയും സർവീസ് മുടങ്ങി.

നെറ്റ്‌വർക്ക് തകരാറിനെ തുടർന്ന് ശനിയാഴ്ച മുതലാണ് വിമാന സർവീസുകളെ ബാധിച്ചത്. തകരാർ പരിഹരിച്ചെങ്കിലും സർവീസുകൾ സാധാരണഗതിയിലാകാൻ സമയമെടുക്കുമെന്നാണ് വിവരം.

വിമാന സർവീസുകൾ മുടങ്ങിയതിനെ തുടർന്ന് ആയിരക്കണക്കിനു യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്.

അതേസമയം, കംപ്യൂട്ടർ തകരാറിലായതിനു പിന്നിൽ സൈബർ ആക്രമണമല്ലെന്ന് കമ്പനി വ്യക്തമാക്കി.

Top