ബ്രിട്ടണില്‍ നഴ്‌സുമാര്‍ക്ക് ശമ്പളം വര്‍ധിപ്പിക്കുന്നു ; തീരുമാനം ഏപ്രില്‍ മുതലാവാന്‍ സാധ്യത

nurse

ലണ്ടന്‍: ഏറെ നാളുകള്‍ക്ക് ശേഷം ബ്രിട്ടണില്‍ നഴ്‌സുമാര്‍ക്ക് ശമ്പളം വര്‍ധിപ്പിക്കുന്നു. പതിമൂന്നു ലക്ഷത്തോളം വരുന്ന എന്‍എച്ച്എസ് സ്റ്റാഫിനു ശമ്പളം വര്‍ധിപ്പിക്കാന്‍ യൂണിയനുകളും സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ചയിലാണ് ധാരണയായത്. മൂന്നുവര്‍ഷം കൊണ്ട് ആറര ശതമാനം മുതല്‍ 29 ശതമാനം വരെ ശമ്പള വര്‍ധനവായിരിക്കും ഉണ്ടാവുക.

ശമ്പള വര്‍ധന കരാര്‍ ജീവനക്കാര്‍ ബാലറ്റിലൂടെ അംഗീകരിച്ചാല്‍ ഏപ്രില്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ തീരുമാനം നടപ്പിലാക്കും. കരാറിലൂടെ സര്‍ക്കാരിനു 4.2 ബില്യണ്‍ പൗണ്ടിന്റെ അധിക ബാധ്യത ഉണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. ജൂലൈ ഓഗസ്റ്റ് മാസത്തിനുള്ളില്‍ ബാലറ്റിലൂടെ കരാറിനു അംഗീകാരം നേടാനാണ് പദ്ധതി. എന്നാല്‍ ഡോക്ടര്‍മാര്‍, ഡന്റിസ്റ്റുകള്‍, സീനിയര്‍ ലീഡേഴ്‌സ് എന്നിവര്‍ക്ക് ഈ ശമ്പള വര്‍ധന ബാധകമാകില്ല.

Top