Bright spot: World Bank sees India growing 7.8% next year

ന്യൂഡല്‍ഹി: 2016ല്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ തുടരുമെന്ന് ലോക ബാങ്ക് വിലയിരുത്തല്‍. വേഗത്തില്‍ വളര്‍ച്ച നേടുന്ന സാമ്പത്തിക ശക്തിയായി അടുത്ത മൂന്ന് വര്‍ഷം ഇന്ത്യ നിലനില്‍ക്കുമെന്നും ലോക ബാങ്കിന്റെ റിപ്പോര്‍ട്ടിലുണ്ട്.

2017ല്‍ 7.8 ശതമാനം വളര്‍ച്ച നേടും. അടുത്ത ഏതാനും വര്‍ഷത്തിനിടെ ഇന്ത്യ എട്ട് ശതമാനം വളര്‍ച്ച നേടും. നേരിട്ടുള്ള വിദേശ നി ക്ഷേപം സ്വീകരിക്കുന്നതിനുള്ള നയം ഉദാരമാക്കിയതുള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നതായും ലോക ബാങ്ക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ആഗോള സമ്പദ് വ്യവസ്ഥയുടെ മൊത്തം വളര്‍ച്ച 2.9 ശതമാനമാകും. 2015ല്‍ 2.4 ശതമാനമായിരുന്നു വളര്‍ച്ച. ഈ സാമ്പത്തിക വര്‍ഷം ചൈന, റഷ്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനകളും റിപ്പോര്‍ട്ടിലുണ്ട്.

Top