breaking tp senkumar case supreme court

senkumar

ന്യൂഡല്‍ഹി: ടിപി സെന്‍കുമാറിന്റെ അപ്പീല്‍ നീട്ടണമെന്ന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി.

കേസില്‍ ഇന്നുതന്നെ വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ ടിപി സെന്‍കുമാര്‍ നല്‍കിയ അപ്പീലിലാണ് സുപ്രിം കോടതി വാദം കേള്‍ക്കുന്നത്.

സത്യവാങ്മൂലങ്ങള്‍ സമര്‍പ്പിക്കേണ്ടതുണ്ടെന്നു ചൂണ്ടിക്കാണിച്ചാണ് സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഡല്‍ഹിയില്‍ ഉണ്ടായിട്ടും എന്തുകൊണ്ടാണ് സത്യവാങ്മൂലം നല്‍കാത്തതെന്ന് കോടതി ചോദിച്ചു.

പൊലീസ് മേധാവി സ്ഥാനത്തുനിന്നു സെന്‍കുമാറിനെ മാറ്റുന്നതിന് ആധാരമാക്കിയ രേഖകള്‍ ഹാജരാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോടു സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.

കൂടാതെ പുറ്റിങ്ങള്‍ വെടിക്കെട്ട് അപകടം, പെരുമ്പാവൂര്‍ ജിഷ കൊലക്കേസ് എന്നിവയുടെയും ഫയലുകള്‍ ഹാജരാക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.

Top