breaking supreme court orders formation to JIT to continue panama gate probe

ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ സംയുക്ത അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവ്.

പാനമ ഗേറ്റ് കേസിലാണ് പാക് കോടതി സംയുക്ത അന്വേഷണത്തിന് ഉത്തരവിട്ടത്.

സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മൂന്ന് അംഗങ്ങള്‍ നവാസ് ഷെരീഫിനെതിരായ തുടരന്വേഷണം വേണമെന്ന നിലപാടെടുത്തു. രണ്ട് ജഡ്ജിമാര്‍ അദ്ദേഹത്തെ അയോഗ്യനാക്കണമെന്നും അഭിപ്രായപ്പെട്ടു.

രണ്ടുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി അറിയിച്ചു.

ഷരീഫിന്റെ രണ്ടുമക്കളും അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരാവണമെന്ന് നിര്‍ദേശം നകിയിട്ടുണ്ട്.

കള്ളപ്പണ ഇടപാടിലൂടെ ലണ്ടനില്‍ ഭൂമിയും ഫ്‌ലാറ്റും വാങ്ങിയെന്നാണ് നവാസ് ഷെരീഫിനെതിരെയുള്ള ആരോപണം. പാനമരേഖകള്‍ പുറത്തായതോടെയാണ് ഇടപാടുകള്‍ തെളിഞ്ഞത്.

ഷരീഫ് പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചെന്ന പരാതിയാണ് സുപ്രീംകോടതി പരിഗണിച്ചത്.

Top