സ്‌കൂള്‍ബസ് പീഡനം; കേസ് കെട്ടിച്ചമച്ചതെന്ന് പൊലീസ് കംപ്ലയിന്റ് അതോറിറ്റി

rape

കൊച്ചി: കൊച്ചിയില്‍ സ്‌കൂള്‍ബസില്‍ ബസ്‌ഡ്രൈവര്‍ അഞ്ചുവയസ്സുകാരനെ പീഡിപ്പിച്ചെന്ന കേസ് കെട്ടിച്ചമച്ചതെന്ന് പൊലീസ് കംപ്ലയിന്റ് അതോറിറ്റി.

ബസ് ഡ്രൈവറെ പ്രതിയാക്കാന്‍ പൊലീസ് ഗൂഡാലോചന നടത്തി. പ്രതിക്ക് ക്രൂരമര്‍ദ്ദനമേറ്റതിനും തെളിവുണ്ടെന്ന് അതോറിറ്റി വ്യക്തമാക്കി. ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു.

മര്‍ദ്ദനമേറ്റ ഡ്രൈവര്‍ക്ക് 10 ലക്ഷം നഷ്ടപരിഹാരം നല്‍കാനും പൊലീസ് കംപ്ലയിന്റ് അതോറിറ്റി ശുപാര്‍ശ ചെയ്തു.

Top