കുരിശു നീക്കിയതില്‍ ജാഗ്രതകുറവുണ്ടായെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി

pinarayi vijayan

മൂന്നാര്‍: പാപ്പാത്തിചോലയിലെ കുരിശു നീക്കിയതില്‍ ജാഗ്രതകുറവുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇടതുമുന്നണി യോഗത്തിലാണ് പിണറായി നിലപാട് ആവര്‍ത്തിച്ചത്.

സര്‍ക്കാര്‍ ഭൂമിയെന്നുറപ്പുണ്ടെങ്കില്‍ ബോര്‍ഡ് സ്ഥാപിച്ചാല്‍ മതിയായിരുന്നു. ഒഴിപ്പിക്കല്‍ നടപടികളില്‍ കൂടിയാലോചന വേണമായിരുന്നുവെന്നും പൊളിക്കലല്ല സര്‍ക്കാര്‍ നയമെന്നും പിണറായി വിജയന്‍ കഴിഞ്ഞദിവസം വിമര്‍ശിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് പാപ്പാത്തിചോലയിലെ കൈയേറ്റ ഭൂമിയില്‍ സ്ഥാപിച്ച കുരിശ് പൊളിച്ച് നീക്കിയത്. ദേവികുളം തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള സംഘമാണ് കയ്യേറ്റമൊഴിപ്പിച്ചത്.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പാപ്പത്തിചോലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച ശേഷമാണ് കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചത്.Related posts

Back to top