breaking jishnu case accused bail government moves to supreme court

തിരുവനന്തപുരം: ജിഷ്ണു കേസിലെ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കും.

പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടും. ഹൈക്കോടതി ഉത്തരവ് കിട്ടിയാലുടന്‍ നടപടിയുണ്ടാകും.

കഴിഞ്ഞ ദിവസം ജിഷ്ണു കേസില്‍ ഒളിവിലായിരുന്ന പ്രവീണിനും ദിപിനും മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇതോടെ കേ്‌സിലെ അഞ്ചു പ്രതികള്‍ക്കും ജാമ്യം ലഭിച്ചു. വൈസ് പ്രിന്‍സിപ്പല്‍ എന്‍ കെ ശക്തിവേല്‍, ചെയര്‍മാന്‍ കൃഷ്ണദാസ്, സഞ്ജിത് വിശ്വനാഥ് എന്നിവര്‍ക്ക് നേരത്തേ ജാമ്യം അനുവദിച്ചിരുന്നു.

അതേസമയം ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തിനെ ക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ അഭിപ്രായം തെറ്റിയെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ പ്രതികരിച്ചു.

ശ്രീജിത്ത് ആരുടേയും സ്വാധീന വലയില്‍ വീണിട്ടില്ലെന്നും രക്തബന്ധത്തിന്റെ വലയത്തില്‍ മാത്രമേ വീണിട്ടുള്ളൂവെന്നും മഹിജ പറഞ്ഞു.

Top