ഇറാനില്‍ പാര്‍ലമെന്റ് മന്ദിരത്തിലടക്കം ഇരട്ട ഭീകരാക്രമണം, എട്ടു പേര്‍ക്ക് പരിക്ക്

shoot

ടെഹ്‌റാന്‍: ഇറാനിലെ ടെഹ്‌റാനില്‍ ഇരട്ട ഭീകരാക്രമണം. ഇറാന്‍ പാര്‍ലമെന്റ് മന്ദിരത്തിലും ടെഹ്‌റാനിലെ ഇമാം ഖൊമേനിയുടെ ശവകുടീരത്തിന് സമീപവും ആണ് വെടിവെപ്പ് നടന്നത്. മൂന്ന് പേരാണ് വെടിവെപ്പ് നടത്തിയത്.

അക്രമികള്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ ഒരു അക്രമി മരിക്കുകയും രണ്ടു പേര്‍ പിടിയിലുമായി. അക്രമികളുടെ ആക്രമണത്തില്‍ സുരക്ഷ ഉദ്യോഗസ്ഥനടക്കും എട്ടു പേര്‍ക്ക് പരിക്കേറ്റു.

പാര്‍ലമെന്റ് നടപടി ക്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുമ്പോഴാണ് വെടിവയ്പു നടന്നത്.

Top