breaking electronic voting machine issue supreme court notice

ന്യൂഡല്‍ഹി: വോട്ടിംഗ് യന്ത്രത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ തിരഞ്ഞെടുപ്പു കമ്മീഷനും കേന്ദ്രസര്‍ക്കാരിനും സുപ്രീം കോടതി നോട്ടീസ്.

മേയ് എട്ടിനകം മറുപടി നല്‍കാനാണ് നിര്‍ദ്ദേശം.

അതേസമയം അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് റദ്ദാക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

വോട്ടിംഗ് യന്ത്രത്തിലെ വിശ്വാസ്യത ചോദ്യം ചെയ്തുകൊണ്ടു സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ആവശ്യം പരിഗണിക്കാന്‍ കഴിയില്ല. ബൂത്തുപിടുത്തം പോലെയുള്ള പ്രവൃത്തികള്‍ തടയാന്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ വന്നതോടെ സാധിച്ചിട്ടുണ്ടെന്ന് സുപ്രീംകോടതി ഓര്‍മപ്പെടുത്തി.

വോട്ടിങ് മെഷീനുകളുടെ ആധികാരികതയെ സംബന്ധിച്ച ആക്ഷേപങ്ങള്‍ പരിഗണിക്കാം. പക്ഷെ വസ്തുകളുടെ അടിസ്ഥാനത്തിലായിരിക്കും തീര്‍പ്പുണ്ടാകുക.

ലോകത്ത് ഇന്ത്യയിലല്ലാതെ മറ്റെവിടെയും വോട്ടിങ് മെഷീനുകള്‍ ഉപയോഗിക്കുന്നില്ലെന്ന് കോണ്‍ഗ്രസിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി.

കേസില്‍ കക്ഷിചേരാന്‍ അനുവദിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഗൗരവമായ വിഷയമായതിനാല്‍ വിശദമായി വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു.

Top