breaking dgp meets jishnu pranoys mother

loknath behra

തിരുവനന്തപുരം: ജിഷ്ണുവിന്റെ കുടുംബത്തിനു നേരെ പൊലീസ് ആസ്ഥാനത്തുണ്ടായ സംഭവങ്ങള്‍ ഐജി അന്വേഷിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ.

ജിഷ്ണുവിന്റെ ബന്ധുക്കളുമായി ചര്‍ച്ചയ്ക്ക് തയ്യാറായിരുന്നു. പുറത്തുനിന്നെത്തിയ ആള്‍ക്കാരാണ് പ്രശ്‌നമുണ്ടാക്കിയത്. ജിഷ്ണുവിന്റെ അമ്മയെ വലിച്ചിഴച്ചെന്ന ആരോപണവും അന്വേഷിക്കുമെന്ന് ഡിജിപി വ്യക്തമാക്കി.

സംഭവങ്ങളെക്കുറിച്ച് ഐജി മനോജ് എബ്രഹാമില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇന്നു വൈകുന്നേരത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നുവെന്നും ലോക്‌നാഥ് ബെഹ്‌റ പ്രതികരിച്ചു.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ജിഷ്ണുവിന്റെ അമ്മയെ കാണാന്‍ ഡിജിപി ആശുപത്രിയില്‍ എത്തിയ ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം മഹിജയെ കാണാന്‍ എത്തിയ ഡിജിപി ലോക്‌നാഥ് ബെഹ്‌റ യെ ആശുപത്രിക്കു മുന്നില്‍ തടയാന്‍ ശ്രമിച്ചു. പ്രതിഷേധവുമായി യുവജന സംഘടനകളാണ് ഡിജിപിയെ തടയാന്‍ ശ്രമിച്ചത്. പേരൂര്‍ക്കട ആശുപത്രിക്കു മുന്നില്‍ നേരിയ സംഘര്‍ഷം.

പൊലീസ് ആസ്ഥാനത്ത് സമരത്തിനെത്തിയ ജിഷ്ണു പ്രണോയിയുടെ അമ്മയെ കസ്റ്റഡിയില്‍നിന്നു വിട്ടയച്ചുവെന്ന് ഐജി മനോജ് എബ്രാഹം പറഞ്ഞു.

ജിഷ്ണുവിന്റെ മാതാപിതാക്കളെ ആശുപത്രിയില്‍ എത്തി കണ്ടശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സമരവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റു ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് ആസ്ഥാനത്ത് സമരം നടത്തുവാന്‍ ആരെയും അനുവദിക്കില്ലെന്നും അതിനാലാണ് സമരം നടത്തിയവരെ കസ്റ്റഡിയില്‍ എടുത്തതെന്നും ഐജി മനോജ് എബ്രാഹം പറഞ്ഞു.

Top