നാദാപുരം തെരുവന്‍ പറമ്പില്‍ മുസ്‌ലീം ലീഗ് ഓഫീസിന് നേരെ ബോംബേറ്

Bomb blast

കോഴിക്കോട്: നാദാപുരം തെരുവന്‍ പറമ്പില്‍ മുസ്‌ലീം ലീഗ് ഓഫീസിന് നേരെ ബോംബേറ്. ബോംബേറില്‍ ഓഫീസിന്റെ മുന്‍ഭാഗത്തെ ചില്ലുകള്‍ തകരുകയും ഭിത്തിക്ക് കേടുപറ്റുകയും ചെയ്തു.

ലീഗ് ഓഫീസിനു നേരെ തിങ്കളാഴ്ച രാത്രി പതിനൊന്നോടെയാണ് ബോംബേറുണ്ടായത്. ഉഗ്രശേഷിയുള്ള ബോംബാണ് എറിഞ്ഞതെന്ന് പരിസരവാസികള്‍ പറഞ്ഞു. ഓഫീസിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. ശിഹാബ് തങ്ങള്‍ സൗധം എന്ന പേരില്‍ ലീഗ് ഓഫീസിന്റെ പണി പൂര്‍ത്തിയായി അടുത്തുതന്നെ ഉദ്ഘാടനത്തിന് ഒരുങ്ങുന്നതിനിടെയാണ് ആക്രമണം നടന്നത്.

സംഭവത്തില്‍ പ്രതിഷേധിച്ച് തെരുവന്‍ പറമ്പില്‍ വൈകിട്ട് ആറ് മണി വരെ ലീഗ് ഹര്‍ത്താല്‍ ആചരിക്കുകയാണ്.

Top