പാക്കിസ്ഥാനിലെ വടക്കു കിഴക്കന്‍ മേഖലയില്‍ സ്‌ഫോടനം; അഞ്ചുപേര്‍ മരിച്ചു

പെഷവാര്‍: പാക്കിസ്ഥാനിലെ വടക്കു കിഴക്കന്‍ ഗോത്ര മേഖലയില്‍ ബോംബ് സ്‌ഫോടനം.

രണ്ടു സ്ത്രീകളുള്‍പ്പടെ അഞ്ചുപേര്‍ മരിച്ചു. എട്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഇവര്‍ സഞ്ചരിച്ച വാഹനത്തിന് സമീപമാണ് സ്‌ഫോടനമുണ്ടായത്.

സ്‌ഫോടനം നടത്തിയത് റിമോര്‍ട്ട് നിയന്ത്രിത ബോംബ് ഉപയോഗിച്ചാണെന്ന് അധികൃതര്‍ അറിയിച്ചു.

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് പൊലീസ് പരിശോധന നടത്തുന്നുണ്ട്.

Top