വിദ്യാര്‍ത്ഥിയായിരിക്കെ ഗണിതത്തെ ഭയമായിരുന്നുവെന്ന് സൂപ്പര്‍ ഹീറോ ഹൃത്വിക് റോഷന്‍

hrithikk

നിക്ക് ഏറ്റവും പ്രയാസമുള്ള വിഷയം ഗണിതമാണെന്ന് വ്യക്തമാക്കി ബോളിവുഡിന്റെ സൂപ്പര്‍ ഹീറോ ഹൃത്വിക് റോഷന്‍. സൂപ്പര്‍ 30 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലാണ് വ്യാഴാഴ്ച പ്ലസ്ടു കണക്ക് പരീക്ഷയാണെന്ന് അറിഞ്ഞപ്പോള്‍ താരത്തിന്റെ പുതിയ വെളിപ്പെടുത്തല്‍.

ഇന്നത്തെ ഗണിതശാസ്ത്ര പരീക്ഷകള്‍ മുന്‍ വര്‍ഷങ്ങളേക്കാള്‍ എളുപ്പമാണെന്നും, താന്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ വിഷയമായിരുന്നു ഗണിതമെന്നും, വിരോധാഭാസമെന്നു പറയട്ടെ ഇപ്പോള്‍ താന്‍ വെറുതെ ഇരിക്കുമ്പോള്‍ ഒരു ഗണിത അധ്യാപകനായും സമയം ചെലവഴിക്കാറുണ്ടെന്നും താരം പറയുന്നു.

Top