ദുല്‍ഖര്‍ വീണ്ടും ബോളിവുഡില്‍ ; കര്‍വാന് ശേഷം എത്തുന്നത് സോയ ഫാക്ടറില്‍, നായിക സോനം കപൂര്‍

DULQUERE

ര്‍വാന്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേയ്ക്ക് അരങ്ങേറ്റം കുറിച്ച ദുല്‍ഖറിന്റെ രണ്ടാമത്തെ ചിത്രവും പ്രഖ്യാപിച്ചു. അനുജ ചൗഹാന്റെ സോയാ ഫാക്ടര്‍ എന്ന നോവലിനെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ നായകനാകുന്നത്. ഒരു ക്രിക്കറ്റ് താരത്തിന്റെ വേഷത്തിലാണ് ദുല്‍ഖര്‍ ചിത്രത്തില്‍ എത്തുന്നത്. സോയ ഫാക്ടര്‍ എന്ന് തന്നെയാണ് ചിത്രത്തിന്റെ പേര്.

അഭിഷേക് ശര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സോനം കപൂറാണ് ദുല്‍ഖറിന്റെ നായികയായി എത്തുന്നത്. 1983 ല്‍ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ കാലത്ത് ജനിച്ച സോയ സിങ് എന്ന പെണ്‍കുട്ടിയുടെ ജീവിതമാണ് സിനിമ പറയുന്നത്.

Top