ടൈഗര്‍ ഷ്‌റോഫും, ദീഷ പാട്ടാനിയും ഒരുമിക്കുന്ന ‘ബാഘി 2’ ; പുതിയ ട്രെയിലര്‍ പുറത്ത്

baghi-2-film

ബോളിവുഡ് സൂപ്പര്‍ താരം ടൈഗര്‍ ഷ്‌റോഫ് നായകനാകുന്ന പുതിയ ചിത്രം ബാഘി2 വിന്റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. അഹ്മദ്ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദീഷ പാട്ടാനിയാണ് നായിക.

ഇപ്പോള്‍ എത്തിയിരിക്കുന്ന ട്രെയിലറില്‍ ടൈഗറിന്റെ മികച്ച പ്രകടനം ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.ബാഘി 2ല്‍ രണ്‍ദീപ് ഹൂഡ, മനോജ് ബാജ്‌പേയി, പ്രീതിക് ബബ്ബാര്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. നാദിയദ്വാല ഗ്രാന്‍സണ്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോയും സാജിദ് നദിയാദ്വാലയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top