തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കേണ്ടതില്ലെന്ന് ബോളിവുഡ് താരം വിദ്യാ ബാലന്‍

vidhya-balan

സിനിമയ്ക്ക് മുമ്പ് ദേശീയഗാനം തിയേറ്ററുകളില്‍ നിര്‍ബന്ധമാക്കേണ്ട ആവശ്യമില്ലെന്ന് ബോളിവുഡ് നടി വിദ്യാ ബാലന്‍.

സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് മുമ്പ് ദേശീയഗാനം നിര്‍ബന്ധമാക്കണമെന്ന് തനിക്ക് തോന്നുന്നില്ലെന്നും, ദേശീയഗാനം കേട്ട് ഒരു ദിനം ആരംഭിക്കുവാന്‍ സ്‌കൂളിലൊന്നുമല്ലലോയെന്നും, തന്റെ വ്യക്തിപരമായ അഭിപ്രായം തീയറ്ററുകളില്‍ ദേശീയഗാനം ആവശ്യമില്ലെന്നുമാണെന്ന് വിദ്യാ ബാലന്‍ പറഞ്ഞു.

എന്റെ രാജ്യത്തെ ഞാന്‍ സ്‌നേഹിക്കുന്നു. അതിനെ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകും. എന്നാല്‍ ദേശഭക്തി അടിച്ചേല്‍പിപ്പിക്കണ്ട കാര്യമല്ല, എനിക്ക് അത് ആരും പറഞ്ഞു തരേണ്ട ആവശ്യവുമില്ല . ദേശീയഗാനം കേള്‍ക്കുമ്പോള്‍ എവിടെയാണെങ്കിലും ഞാന്‍ എഴുന്നേറ്റ് നില്‍ക്കാറുണ്ട്. താരം വ്യക്തമാക്കി.



Related posts

Back to top