റെഡ് ക്രോസ് ഇടപ്പെട്ടു; ബോക്കോഹറാം തീവ്രവാദികള്‍ 13 പേരെ മോചിപ്പിച്ചു

bokoharam

അബുജ: വടക്കുകിഴക്കന്‍ നൈജീരിയയില്‍ നിന്ന് ഒരു വര്‍ഷം മുമ്പ് തട്ടിക്കൊണ്ടുപോയ സ്ത്രീകള്‍ ഉള്‍പ്പെടെ 13 പേരെ ബൊക്കോ ഹറാം ഭീകരര്‍ മോചിപ്പിച്ചു.

റെഡ് ക്രോസ് രാജ്യാന്തര സമിതിയുടെ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് ഒടുവിലാണു മോചനം സാധ്യമാക്കിയതെന്നു നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരി അറിയിച്ചു.

ബൊക്കോ ഹറാം മോചിപ്പിച്ചവരെ റെഡ് ക്രോസ് ഏറ്റുവാങ്ങി ഹെലികോപ്റ്ററില്‍ മൈദുഗുരിയിലേക്കു കൊണ്ടുപോയി. ബന്ദികളെ മോചിപ്പിക്കാന്‍ ഭീകരര്‍ വിലപേശല്‍ നടത്തിയിട്ടുണ്ടോ എന്ന കാര്യം അറിവായിട്ടില്ല.

2009 മുതല്‍ വടക്കന്‍ നൈജീരിയയില്‍ സൈന്യവുമായി സായുധപോരാട്ടത്തിലാണു ബൊക്കോ ഹറാം. കലാപത്തില്‍ ഇതിനകം 20,000 പേര്‍ കൊല്ലപ്പെട്ടെന്നാണു കണക്ക്.

Top