നൈജീരിയയിലെ സര്‍വകലാശാല ക്യാമ്പസില്‍ ചാവേര്‍ സ്‌ഫോടനം,പിന്നില്‍ ബൊക്കോ ഹറാം

അബുജ: നൈജീരിയയിലെ സര്‍വകലാശാല ക്യാമ്പസില്‍ ചാവേര്‍ സ്‌ഫോടനം. ആളപായമില്ലെന്ന് പോലീസ് അറിയിച്ചു. ബോര്‍നോ സംസ്ഥാനത്തെ മൈദുഗിരി സര്‍വകലാശാലയിലാണ് സ്‌ഫോടനമുണ്ടായത്.

ബൊക്കോ ഹറാമാണ് ആക്രമണത്തിനു പിന്നിലെന്നാണ് പോലീസ് നിഗമനം.

കഴിഞ്ഞവര്‍ഷവും മൈദുഗിരി സര്‍വകലാശാലയില്‍ ചാവേര്‍ സ്‌ഫോടനം നടന്നിരുന്നു. അന്ന് ബൊക്കോ ഹറാം നടത്തിയ ചാവേറാക്രമണത്തില്‍ പ്രൊഫസര്‍ അടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു.

Top