നടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസ് അന്വേഷണം ഫലപ്രദമാണെന്ന് ബി.ഉണ്ണികൃഷ്ണന്‍

കൊച്ചി: പൊലീസ് അന്വേഷണത്തിലിരിക്കുന്ന കേസായതിനാലാണ് നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സംഘടന പരസ്യ നിലപാട് സ്വീകരിക്കാത്തതെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ ബി.ഉണ്ണികൃഷ്ണന്‍.

പൊലീസ് അന്വേഷണം ഫലപ്രദമായാണ് മുന്നോട്ട് പോകുന്നത്. ഇരയ്ക്ക് നീതിയുറപ്പാക്കുന്നതിനാണ് പ്രാധാന്യം. ദിലീപിനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് തന്റെ വ്യക്തിപരമായ നിലപാടെന്നും ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.

Top