bmw g310R smal bike

ബംഗളൂരു: ലോകപ്രശസ്ത മോട്ടോര്‍വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ലു അവതരിപ്പിക്കുന്ന ചെറിയ ബൈക്ക് ജി 310 ആറിന്റെ യുകെയിലെ വില കമ്പനി പ്രഖ്യാപിച്ചു. 4290 യൂറോ അഥവാ ഏകദേശം 3.88 ലക്ഷം ഇന്ത്യന്‍ രൂപയാണ് കമ്പനി പുതിയ ബൈക്കിന് കണക്കാക്കുന്നത്.

വിപണിയിലെ ജര്‍മന്‍ നിര്‍മ്മാതാക്കളുടെ മറ്റുപ്രധാന എതിരാളികളെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഏറെ വിലക്കുറവാണ് ഈ മോട്ടോര്‍സൈക്കിളിനെന്ന് തന്നെ പറയാം. ഇന്ത്യയില്‍ നിര്‍മ്മിച്ചു കയറ്റുമതി ചെയ്യുമ്പോള്‍ ബൈക്കിന്റെ വില വിപണിയില്‍ രണ്ടു ലക്ഷത്തിന് അടുത്തായിരിക്കും എന്നാണു പ്രതീക്ഷിക്കുന്നത്.

മ്യൂണിക്കില്‍ രൂപകല്‍പ്പന നിര്‍വഹിച്ച 300 സി സി ബൈക്ക് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത് ബംഗളൂരുവിലെ ടിവിഎസ് മോട്ടോര്‍ കമ്പനി ശാലയിലാണ്.
1948ല്‍ പുറത്തുവന്ന ‘ആര്‍ 24’നു ശേഷം ശേഷി കുറഞ്ഞ എന്‍ജിനുമായി വിപണിയിലെത്തുന്ന ബി എം ഡബ്ല്യു മോഡലാണ് ‘ജി 310 ആര്‍’. കൂടാതെ വിപണി പിടിക്കാനായി മികച്ച രൂപകല്‍പ്പനയോടു കൂടിയാണു ബൈക്കിന്റെ വരവ്.

‘എസ് 1000 ആര്‍’, ‘ആര്‍ 1200 ആര്‍’ എന്നിവയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് കമ്പനി ‘ജി 310 ആര്‍ വിപണിയിലെത്തിക്കുന്നത്.

പ്രതിവര്‍ഷം രണ്ടു ലക്ഷം ബൈക്ക് വില്‍ക്കുകയെന്ന ലക്ഷ്യം കൈവരിക്കുന്നതില്‍ ‘ജി 310 ആര്‍’ നിര്‍ണായക സംഭാവന നല്‍കുമെന്നാണ് ബിഎംഡബ്ലു കണക്കുകൂട്ടുന്നത്.

ഇന്ത്യയില്‍ കെടിഎം ‘ഡ്യൂക്ക് 390’, കാവസാക്കി ‘സെഡ് 250’ തുടങ്ങിയവയോടാവും ‘ജി 310 ‘ജി 310 ആര്‍ മത്സരിക്കുക.

Top