ബിഎംഡബ്ല്യു G310R നവംബറില്‍ ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷ

bmw-G130R

വാഹനപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഎംഡബ്ല്യു G310R നവംബറില്‍ ഇന്ത്യയിലെത്തുമെന്ന് ബൈക്ക് ഇന്ത്യയുടെ റിപ്പോര്‍ട്ട്.

ബിഎംഡബ്ല്യു G310R ഏപ്രിലില്‍ ഇന്ത്യന്‍ നിരത്തിലിറങ്ങുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ കമ്പനി ശ്രദ്ധ 800cc മോട്ടോര്‍ സൈക്കിളിന്റെ അന്താരാഷ്ട്ര വിപണിയിലായിരുന്നതിനാലാണ് ഇന്ത്യന്‍ വിപണിയില്‍ കാലതാമസം നേരിട്ടത്.

തമിഴ് നാട്ടിലെ ടിവിഎസിന്റെ നിര്‍മ്മാണ ശാലയിലാണ് ബിഎംഡബ്ല്യുവിന്റെ ഇരുചക്രവാഹനങ്ങള്‍ നിര്‍മ്മിക്കുന്നത്.

ഇന്ത്യന്‍ വിപണിയിലെ കെടിഎം ഡ്യുക്ക് 390 ക്കും മഹേന്ദ്ര മോജോയ്ക്കും ശക്തനായ എതിരാളിയാണ് ബിഎംഡബ്ല്യു G310R.

റിജിഡ് ട്യൂബുലാര്‍ സ്റ്റീല്‍ ഫ്രെയിം, നിഷ്‌ക്രിഷ്ടമായ സ്റ്റിയറിംഗ് സിസ്റ്റം, പ്രത്യേക സൗണ്ട് സിസ്റ്റം, മികച്ച റൈഡ് സ്റ്റെബിലിറ്റി, മാക്‌സിമം പവര്‍ 34 bhp മാക്‌സിമം ടോര്‍ക്ക് 28nm. എന്നിവയാണ് ബിഎംഡബ്ല്യു G310R ന്റെ പ്രത്യേകതകള്‍.Related posts

Back to top