‘കാര്‍വാന്‍’ ബ്ലൂടൂത്ത് പാട്ടുപെട്ടിയുമായി സരേഗമ

ണ്‍പതുകളിലെ റേഡിയോയെ അനുസ്മരിപ്പിക്കുന്ന കാര്‍വാന്‍ പാട്ടുപെട്ടിയുമായി പാട്ടു കമ്പനിയായ സരേഗമ.

1.5 കിലോ ഭാരമുള്ള ഈ ഉപകരണത്തില്‍ മൂന്ന് വാട്ട് വീതമുള്ള രണ്ട് സ്പീക്കറുകളാണുള്ളത്. എല്‍.സി.ഡി ഡിസ്‌പ്ലേയുമുണ്ട്.

പൂര്‍ണ വോളിയത്തില്‍ നാലുമണിക്കൂര്‍ പാട്ടുകേള്‍ക്കാം. യു.എസ്.ബി പ്ലേ ബാക്, എഫ്.എം റേഡിയോ, ബ്ലൂടൂത്ത് കണക്ടിവിറ്റി, ഹെഡ്‌ഫോണ്‍ കുത്താന്‍ 3.5 എം.എം ജാക് എന്നിവയുമുണ്ട്.

ബ്ലൂടൂത്ത് സ്പീക്കറുമായി എത്തിയ കാര്‍വാന് 5,990 രൂപയാണ്. 5000 ഹിന്ദി ക്ലാസിക് പാട്ടുകള്‍ ഇതില്‍ ശേഖരിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ് കണക്ഷനില്ലാതെ സാരേഗമ മോഡ് ഓണാക്കി എപ്പോള്‍ വേണമെങ്കിലും പാട്ടു കേള്‍ക്കാം എന്നതും ഇതിന്റെ പ്രത്യേകതയാണ്.

Top