Blind World Cup: India moves into final with win over SL

ഹൈദരാബാദ്: കാഴ്ചപരിമിതരുടെ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ ഫൈനലില്‍ കടന്നു. സെമിയില്‍ ശ്രീലങ്കയെ 10 വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യയുടെ മുന്നേറ്റം. ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 174 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 13 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ ലക്ഷ്യം മറികടന്നു.

ജെ.പ്രകാശും അജയ് കുമാറും ചേര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ടാണ് ഇന്ത്യക്ക് വിജയമൊരുക്കിയത്. ജെ.പ്രകാശ് 52 പന്തില്‍നിന്ന് 115 റണ്‍സ് നേടി. അജയ് കുമാര്‍ 51 റണ്‍സുമായി പുറത്താകാതെനിന്നു.

ശനിയാഴ്ച നടക്കുന്ന ഇംഗ്ലണ്ട്-പാകിസ്താന്‍ രണ്ടാം സെമിയിലെ വിജയിയെയായിരിക്കും ഇന്ത്യ നേരിടുക. ഞായറാഴ്ച ബംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഫൈനല്‍ നടക്കുന്നത്.

Top