ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് രണ്ടാം അങ്കം ; ജംഷഡ്പൂര്‍ എഫ്‌സിക്കെതിരെ കൊച്ചിയിലിറങ്ങും

kerala blasters

കൊച്ചി: ഫുട്‌ബോള്‍ മാമാങ്കം ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മലയാളികളുടെ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് രണ്ടാം അങ്കം.

ലീഗിലെ പുതുമുഖങ്ങളായ ജംഷഡ്പൂര്‍ എഫ്‌സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സ് കൊച്ചിയിലിറങ്ങുന്നത്.

ഗോള്‍രഹിത സമനില വഴങ്ങിയ ബ്ലാസ്റ്റേഴ്‌സിനും ജംഷഡ്പൂരിനും ആദ്യജയമാണ് ലക്ഷ്യം.

എന്നാല്‍, അനസ് എടത്തൊടികയ്‌ക്കൊപ്പം മുന്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ ബെല്‍ഫോര്‍ട്ടും മെഹ്താബ് ഹൊസൈനും കൂടി എത്തുന്നതോടെ എതിരാളികള്‍ക്കും കയ്യടി കിട്ടാന്‍ സാധ്യതയുണ്ട്.

സമീഗ് ദൗത്തിയും ബെല്‍ഫോര്‍ട്ടും ഒന്നിക്കുന്ന ജംഷഡ്പൂര്‍ മുന്നേറ്റം ശക്തമാണ്.

എവേ മല്‍സരങ്ങള്‍ കൂടുതല്‍ അവസാന ഘട്ടത്തിലായതിനാല്‍ ജയത്തിന്റെ പാതയിലേക്ക് ബ്ലാസ്റ്റേഴ്‌സിന് എത്തിയേ മതിയാകൂ.

Top