മഹാരാഷ്ട്രയിലെ സാമുദായിക സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു ; സ്ഥലത്ത് നിരോധനാജഞ

MAHARASHTRA

മഹാരാഷ്ട്ര : മഹാരാഷ്ട്രയില്‍ ദളിത് – മറാത്ത വിഭാഗങ്ങള്‍ തമ്മില്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ സംഘര്‍ഷം.

തിങ്കളാഴ്ച ഭീമ കൊറേഗാവ് യുദ്ധത്തിന്റെ ഇരുന്നൂറാം വാര്‍ഷികാഘോഷത്തില്‍ (വിജയ് ദിവസ്) പങ്കെടുക്കാനെത്തിയ ദളിത് വിഭാഗത്തില്‍ പെട്ടവര്‍ക്കെതിരെ മറാത്ത വിഭാഗക്കാര്‍ നടത്തിയ അക്രമമാണ് ഇരു വിഭാഗങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തിലേക്ക് നയിച്ചത്.

അക്രമത്തില്‍ ദളിത് വിഭാഗക്കാരുടെ വാഹനങ്ങള്‍ തകര്‍ക്കപ്പെട്ടു. തുടര്‍ന്ന് ചൊവ്വാഴ്ച അക്രമികളും ദളിതുകളും തമ്മില്‍ ഏറ്റുമുട്ടി. ഇരുവിഭാഗങ്ങളും തമ്മില്‍ വാക്കേറ്റവും കല്ലേറുമുണ്ടായി. വ്യാപകമായി വാഹനങ്ങള്‍ അടിച്ചും എറിഞ്ഞു തകര്‍ത്തു. നിരവധി വാഹനങ്ങള്‍ അഗ്‌നിക്കിരയായി. സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.

സംഭവത്തില്‍ മുംബൈയിലെ സ്‌കൂളുകളും കോളജുകളും താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. മുംബൈ നഗരത്തിന്റെ വിവിധയിടങ്ങളില്‍ നിരോധനാജഞയും പ്രഖ്യാപിച്ചിട്ടുണ്ട്.

സംഘര്‍ഷം ട്രെയിന്‍ ഗതാഗതത്തെയും ബാധിച്ചു. ഇതേത്തുടര്‍ന്ന് ഈസ്‌റ്റേണ്‍ എക്‌സ്പ്രസ് വേയും അടച്ചിട്ടുണ്ട്.

ദളിത് സംഘടനകള്‍ നാളെ മഹാരാഷ്ട്രയില്‍ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. ഗുജറാത്തില്‍നിന്നുള്ള ദളിത് നോതാവ് ജിഗ്‌നേഷ് മേവാനി നാളെ മുംബൈയിലെത്തും.

അതേസമയം മുഖ്യമന്ത്രി ദേവ്ന്ദ്ര ഫട്‌നാവിസ് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഹൈക്കോടതി സിറ്റിങ് ജഡ്ജിയാകും അന്വേഷണം നടത്തുക. ഇന്നലത്തെ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരവും സി ഐ ഡി അന്വേഷണത്തിന് നിര്‍ദേശം നല്‍കിയതായും ഫഡ്‌നാവിസ് അറിയിച്ചു.

1818ല്‍ ബ്രിട്ടിഷുകാരും മറാഠികളും തമ്മിലുണ്ടായ യുദ്ധത്തില്‍ ബ്രിട്ടിഷുകാര്‍ ജയിച്ചിരുന്നു. ബ്രിട്ടിഷ് സംഘത്തില്‍ ദലിത് വിഭാഗക്കാരുടെ പട്ടാള യൂണിറ്റും യുദ്ധത്തില്‍ പങ്കെടുത്തിരുന്നു, അന്നു മരിച്ചവര്‍ക്കായി പുണെ ജില്ലയില്‍ സ്മാരകം നിര്‍മിച്ചിരുന്നു. ജനുവരി ഒന്നിന് യുദ്ധവിജയത്തിന്റെ 200–ാം വാര്‍ഷികം ആഘോഷിക്കുന്നതിനിടെ ദലിത് വിഭാഗക്കാരുടെ ക്ഷേത്രം ആരോ തകര്‍ത്തു. ഇതു മുന്നോക്കക്കാരാണെന്ന് ആരോപിച്ചാണ് പ്രതിഷേധം ഉയരുന്നത്.

Top