blade 2 plus

വേഗത്തില്‍ റീചാര്‍ജ് ചെയ്യാവുന്ന, കൂടുതല്‍ ശേഷിയുള്ള ബാറ്ററി സൗകര്യവുമായി ഇസെഡ്ടിഇയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ബ്ലേഡ് എ 2 വിപണിയിലെത്തി.

4,900 എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. 3 ജിബി റാം മോഡലിന് 15,000 രൂപയും, 4 ജിബി റാംമോഡലിന് 17,000 രൂപയുമാണ് വിലയെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

5.5 ഇഞ്ച് ഫുള്‍എച്ച്ഡി ഡിസ്‌പ്ലേ, 64 ബിറ്റ് മീഡിയടെക് ഒക്ടാകോര്‍ പ്രോസസര്‍, 3-4ജിബി റാം, ഇന്റേണല്‍ മെമ്മറി 32 ജിബി (എസ്ഡി കാര്‍ഡുവഴി 128 ജിബി വരെ ഉയര്‍ത്താം), ആന്‍ഡ്രോയ്ഡ്മാര്‍ഷ്മലോ, എല്‍ഇഡി ഫ്‌ളാഷോടുകൂടിയ 13 എംപി കാമറ പുറകിലും, എട്ട് എംപി ക്യാമറ മുന്നിലും, ഡ്യൂവല്‍ സിം എന്നിവയാണ് ഫോണിന്റെ മറ്റു പ്രത്യേകതകള്‍

Top