വാട്ടർ പ്രൂഫ് സുരക്ഷാ കവചവുമായി ബ്ലാക്ക്‌ബെറിയുടെ പുതിയ സ്മാർട്ഫോൺ ഉടൻ

ബ്ലാക്ക്‌ബെറിയുടെ പുതിയ ഫുള്‍ ടച്ച് സ്‌ക്രീന്‍ സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കൊനൊരുങ്ങി നിര്‍മാതാക്കളായ ടിസിഎല്‍.

സുരക്ഷയ്ക്ക് ഏറെ പ്രാധാന്യം നൽകിയാണ് ഫോൺ ടിസിഎല്‍ പുറത്തിറക്കുകയെന്നാണ് റിപ്പോര്‍ട്ട്.

അതീവ സുരക്ഷിതമായ ഫോണ്‍ വെള്ളവും പൊടിയും പ്രതിരോധിക്കുന്നതായിരിക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

നിലവിൽ വിപണിയിലുള്ള മുന്‍നിര സ്മാര്‍ട്‌ഫോണുകളേക്കാള്‍ വിലക്കുറവിലായിരിക്കും ബ്ലാക്ക്‌ബെറിയുടെ പുതിയ ഫോണ്‍ പുറത്തിറങ്ങുക.

പുതിയ സ്മാർട്ഫോണുകൊണ്ട് കൂടുതൽ ഉപയോക്താക്കളെ ലഭിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

കീവണ്‍ എന്ന പേരില്‍ ഒരു ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണ്‍ ആണ് ബ്ലാക്ക്‌ബെറി അവസാനമായി പുറത്തിറക്കിയത്.

പുതിയ ഫോണും ആന്‍ഡ്രോയിഡ് ഫോണ്‍ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഫോണുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളൊന്നും തന്നെ ഇതുവരെ വ്യക്തമായിട്ടില്ല

Top