ജാര്‍ഖണ്ഡ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ് ; വിജയക്കൊടി പാറിച്ച് ബിജെപി

bjp

റാഞ്ചി: ജാര്‍ഖണ്ഡ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയക്കൊടി പാറിച്ചു. തിരഞ്ഞെടുപ്പ് നടന്ന അഞ്ച് മുനിസിപ്പല്‍ കോര്‍പറേഷനുകളിലും മേയര്‍, ഡെപ്യൂട്ടി സ്ഥാനങ്ങളിലേക്ക് ബിജെപി സ്ഥാനാര്‍ഥികളാണ് തിരഞ്ഞെടുക്കപ്പെട്ടത്. റാഞ്ചി, ഹസാരിബാഗ്, ഗിരിധി, ആദിയാപൂര്‍, മോദിനഗര്‍ എന്നിവിടങ്ങളിലായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.

റാഞ്ചി മേയറായി ആശ ലക്രയും ഡെപ്യൂട്ടി മേയറായി സഞ്ജീവ് വിജയവാര്‍ഗിയയും തിരഞ്ഞെടുക്കപ്പെട്ടു. ലക്ര 1,49,623 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. ഹസാരിബാഗ് മേയറായി റോഷ്ണി തിര്‍ക്കിയും ഡെപ്യൂട്ടി മേയറായി രാജ്കുമാര്‍ ലാലും വിജയിച്ചു. ആദിയാപൂരില്‍ മേയറായി വിനോദ് ശ്രീവാസ്തവയും ഡെപ്യൂട്ടി മേയറായി അമിത് സിംഗും തിരഞ്ഞെടുക്കപ്പെട്ടു. അഞ്ച് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കും ഏപ്രില്‍ 16നായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.

Top