ഹിമാചലില്‍ ബിജെപി അധികാരത്തിലേക്ക് ; കോണ്‍ഗ്രസ്സിന് അഞ്ചു സംസ്ഥാനങ്ങള്‍ മാത്രം

bjp

ഷിംല: ഹിമാചല്‍പ്രദേശില്‍ ബിജെപി അധികാരത്തിലേക്ക്. കേവലഭൂരിപക്ഷത്തിന് ആവശ്യമായ 35 സീറ്റുകളും പിന്നിട്ട് ബിജെപി മുന്‍തൂക്കം നേടിക്കഴിഞ്ഞു.

തുടക്കത്തില്‍ മുന്നിലായിരുന്ന ബിജെപി ആ ലീഡ് കൈവിടാതെയാണ് മുന്നേറുന്നത്. ഇവിടെ കോണ്‍ഗ്രസ്സിന് ഭരണം നഷ്ടപ്പെടുമെന്ന സൂചനയാണ് ലഭിക്കുന്നത്.

ബിജെപി 39 സീറ്റുകളില്‍ മുന്നിലാണ്. ഹിമാചലില്‍ ബിജെപി തുടക്കം മുതലേ ലീഡ് ചെയ്യുകയാണ്.

കോണ്‍ഗ്രസ്സില്‍നിന്ന് ബിജെപി അധികാരം പിടിക്കുമെന്ന സൂചനയാണ് ഫലസൂചനകള്‍ നല്‍കുന്നത്.

ഹിമാചലില്‍ ആകെ 337 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. ഇതില്‍ 62 സിറ്റിങ് എം.എല്‍.എ.മാരുമുണ്ട്. കോണ്‍ഗ്രസും ബി.ജെ.പി.യും ഹിമാചലില്‍ ഒരുപോലെ വിജയപ്രതീക്ഷ പുലര്‍ത്തിയിരുന്നെങ്കിലും എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങള്‍ ബിജെപിയ്‌ക്കൊപ്പമായിരുന്നു. 55 വരെ സീറ്റുകള്‍ ബിജെപി. നേടുമെന്നായിരുന്നു എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങള്‍.

Top