കടകംപള്ളി വീണ്ടും പുകയുന്നു . . ലോക്കൽ സെക്രട്ടറിയെ ആയുധമാക്കി സുരേന്ദ്രൻ

തിരുവനന്തപുരം: കടകംപള്ളി സഹകരണ ബാങ്ക് ജീവനക്കാരനായ ജയശങ്കറിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് സി.പി.എം ലോക്കല്‍ സെക്രട്ടറി ഉന്നയിച്ച ആരോപണം അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രന്‍.

ഈ വിവരം നേരത്തെ തുറന്നു പറഞ്ഞപ്പോള്‍ തനിക്കെതിരെ വക്കീല്‍ നോട്ടീസയച്ച് മുങ്ങിയതാണ് മന്ത്രിയുടെ സ്വന്തക്കാരനായ പ്രസിഡന്റെന്നും സുരേന്ദ്രന്‍ തുറന്നടിച്ചു.

ലോക്കല്‍ സെക്രട്ടറിയുടെ ആരോപണം അടിയന്തരമായി അന്വേഷിക്കാന്‍ കേരള പൊലീസ് തയ്യാറാവണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

കൊന്നതാണെങ്കില്‍ എന്തിനു കൊന്നുവെന്നും ആരാണ് പിന്നിലെന്നും ജനങ്ങള്‍ക്കറിയണം.

കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പൊലീസ് തയ്യാറാവണം.

ദുരൂഹത നീക്കാന്‍ മുഖ്യമന്ത്രിയും നടപടി സ്വീകരിക്കണം. ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Top