BJP Law Academy Kodiyeri

തിരുവനന്തപുരം: ലോ അക്കാദമി സമരത്തിന്റെ മറവില്‍ കോ ലീ ബി സഖ്യമുണ്ടാക്കാനാണ് ബിജെപി ശ്രമിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ബിജെപിയുടെ കെണിയില്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ വീണു പോയെന്നും ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ കോടിയേരി വ്യക്തമാക്കി.

ദേശീയ തലത്തില്‍ ഇടത് ഐക്യം ശക്തമാകുന്ന അവസരത്തില്‍ അതിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കം ആരുടെ ഭാഗത്തു നിന്നുണ്ടായാലും അതിനെ ചെറുക്കുമെന്ന് കോടിയേരി പറഞ്ഞു.

അതേസമയം, ലോ അക്കാദമി സമരത്തോടെ സംസ്ഥാനത്തെ സിപിഎം-സിപിഐ ബന്ധം വഷളായെന്നതരത്തിലുള്ള പ്രചരണങ്ങള്‍ തെറ്റാണെന്നും കോടിയേരി ലേഖനത്തില്‍ സൂചിപ്പിച്ചു.

Top