ബിജെപിയാണ് പ്രഥമ ശത്രുവെന്ന് ദലിത് നേതാവ് ജിഗ്നേഷ് മേവാനി

jignesh-mevani

ഗുജറാത്ത്: ബിജെപിയാണ് ഒന്നാം നമ്പര്‍ ശത്രുവെന്ന് പരസ്യമായി പ്രഖ്യാപിച്ച് ഗുജറാത്തിലെ ദലിത് നേതാവ് ജിഗ്നേഷ് മേവാനി.

കോണ്‍ഗ്രസിനെ പരസ്യമായി പിന്തുണയ്ക്കില്ലെന്നും, എന്നാല്‍ ബിജെപിയെ താഴെയിറക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും ജിഗ്നേഷ് വ്യക്തമാക്കി.

ജാതിനേതാക്കളുടെ ഐക്യം ഭാവിയില്‍ പ്രശ്‌നങ്ങളുണ്ടാക്കാമെന്നും, പട്ടേല്‍ നേതാവ് ഹാര്‍ദിക് പട്ടേലിന്റെ പേരിലുള്ള അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്ന ബിജെപിയുടെ ഗൂഢാലോചന ഫലം കാണില്ലെന്നും ജിഗ്നേഷ് മേവാനി പറഞ്ഞു.

Top