ടി.പി.സെന്‍കുമാറിനെ പരോക്ഷമായി ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്ത് കെ.സുരേന്ദ്രന്‍

surendran

കോഴിക്കോട്: സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്നും വിരമിച്ച ടി.പി.സെന്‍കുമാറിനെ ബി.ജെ.പിയിലേക്ക് പരോക്ഷമായി സ്വാഗതം ചെയ്ത് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍.

നേരത്തെ പൊലീസ് സര്‍വീസില്‍ നിന്നും സ്ഥാനമൊഴിഞ്ഞ് പിന്നീട് ബി.ജെ.പിയില്‍ ചേര്‍ന്ന കിരണ്‍ ബേദിയുടെയും സത്യപാല്‍ സിംഗിന്റെയും പാത സെന്‍കുമാറും പിന്തുടരണമെന്ന് സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

സെന്‍കുമാര്‍ തന്റെ സര്‍വീസ് ജീവിതത്തിലുടനീളം സത്യത്തിനും നീതിക്കും വേണ്ടിയാണ് പോരാടിയത്. അതിന്റെ പേരിലാണ് അദ്ദേഹത്തിന് ഈ പീഡനങ്ങളെല്ലാം അനുഭവിക്കേണ്ടി വന്നതും. ഇപ്പോള്‍ അദ്ദേഹം സര്‍വതന്ത്ര സ്വതന്ത്രനായിരിക്കുന്നു. ഇനിയും നീതിക്കായുള്ള പോരാട്ടത്തില്‍ അദ്ദേഹത്തിന് ഒരുപാട് ദൂരം യാത്ര ചെയ്യാനുണ്ടെന്നും സുരേന്ദ്രന്റെ പോസ്റ്റില്‍ പറയുന്നു.

സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സെന്‍കുമാര്‍ തന്റെ സര്‍വീസ് ജീവിതത്തിലുടനീളം സത്യത്തിനും നീതിക്കും വേണ്ടിയാണ് പോരാടിയത്. അതിന്റെ പേരിലാണ് അദ്ദേഹത്തിന് ഈ പീഡനങ്ങളെല്ലാം അനുഭവിക്കേണ്ടി വന്നതും. ഇപ്പോള്‍ അദ്ദേഹം സര്‍വതന്ത്രസ്വതന്ത്രനായിരിക്കുന്നു. ഇനിയും നീതിക്കായുള്ള പോരാട്ടത്തില്‍ അദ്ദേഹത്തിന് ഒരുപാട് ദൂരം യാത്ര ചെയ്യാനുണ്ട്. ഇരു മുന്നണികളുടെയും ഭരണം നേരിട്ടുകണ്ടിട്ടുള്ള ആളാണ് അദ്ദേഹം. അഴിമതിയും സ്വജനപക്ഷപാതവും സകല വൃത്തികേടുകളും അദ്ദേഹം നേരിട്ടു കണ്ടതുമാണ്. ശിഷ്ടജീവിതം അദ്ദേഹത്തിന് ഈ നെറികേടുകള്‍ക്കെതിരെ പോരാടാനുള്ള വലിയൊരവസരമാണ് തുറന്നിട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ കിരണ്‍ബേദിയുടെയും സത്യപാല്‍ സിംഗിന്റെയും മററും പാത അദ്ദേഹത്തിന് പിന്‍തുടരാവുന്നതേയുള്ളൂ. കേരളജനത അതു കാത്തിരിക്കുന്നു എന്നതാണ് സത്യം.

Top