bjp harthal in edukky

BJP

ഇടുക്കി: ഇടുക്കിയില്‍ തിങ്കളാഴ്ച എന്‍ഡിഎ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പൊമ്പിളൈ ഒരുമൈക്കെതിരായ മന്ത്രി എം എം മണിയുടെ അശ്ലീല പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

‘സമരം നടക്കുമ്പോള്‍ പൊമ്പിളൈ ഒരുമൈ കാട്ടില്‍ വേറെ പരിപാടിയിലായിരുന്നു. ഒരു ഡിവൈഎസ്പിയും ഉണ്ടായിരുന്നു. എല്ലാരും കൂടെ കൂടി.. ഇതൊക്കെ ഞങ്ങള്‍ക്ക് അറിയാം. പലതും കേള്‍ക്കുന്നുണ്ട്. ഞാനതൊന്നും പറയുന്നില്ല” എന്ന മണിയുടെ പരാമര്‍ശമാണ് വിവാദമായത്.

അശ്ലീല പരാമര്‍ശത്തില്‍ മന്ത്രി എം എം മണി ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. താന്‍ പറഞ്ഞത് ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം.

കേരളത്തിലെ സ്ത്രീകളെ മൊത്തത്തില്‍ അപമാനിച്ച മണി നേരിട്ടെത്തി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് പൊമ്പിളൈ ഒരുമയുടെ നേതൃത്വത്തില്‍ മൂന്നാറില്‍ സമരം തുടരുകയാണ്.

Top