തിരഞ്ഞെടുപ്പുകളില്‍ പേപ്പര്‍ ബാലറ്റ് ; ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് ബി.ജെ.പി

paper-balliot

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പുകളില്‍ പേപ്പര്‍ ബാലറ്റ് ഉപയോഗിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി ബി.ജെ.പി. ഇതുസംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരു ധാരണയില്‍ എത്തിയാല്‍ പേപ്പര്‍ ബാലറ്റ് തിരിച്ചു കൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും ബി.ജെ.പി വ്യക്തമാക്കി.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ പേപ്പര്‍ ബാലറ്റ് തിരിച്ചു കൊണ്ടുവരണമെന്ന ആവശ്യമുന്നയിച്ച് കോണ്‍ഗ്രസ്സ് രംഗത്തെത്തിയതിന് പിന്നാലെയാണ് പ്രതികരണവുമായി ബി.ജെ.പി രംഗത്തെത്തിയത്.

യഥാര്‍ത്ഥ ജനവിധി അട്ടിമറിക്കുന്നതരത്തില്‍ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടക്കുന്നതായി രാഷ്ട്രീയ പാര്‍ട്ടികളും പൊതുജനങ്ങളും അശങ്കപ്പെടുന്ന സാഹചര്യത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നതെന്ന് എ.ഐ.സി.സിയുടെ പ്ലീനറി സമ്മേളനത്തില്‍ അംഗീകരിച്ച രാഷ്ട്രീയപ്രമേയത്തില്‍ വ്യക്തമാക്കിയിരുന്നു.

Top