പ്രതിച്ഛായക്ക് കോട്ടം വരുത്തി; ബിജെപി നേതൃയോഗത്തില്‍ കുമ്മനത്തിന് വിമര്‍ശനം

തൃശൂര്‍: ബിജെപി പാര്‍ട്ടി ഭാരവാഹി യോഗത്തില്‍ കുമ്മനത്തിന് വിമര്‍ശനം.

അച്ചടക്ക നടപടി നേരിട്ട വിനോദിനെപോലെയുള്ളവര്‍ക്ക് ആരാണ് വീണ്ടും പാര്‍ട്ടിയുടെ ചുമതല നല്‍കിയതെന്ന് വിശദമാക്കണം. പാര്‍ട്ടിയില്‍ അഴിമതി കൂടുന്നുവെന്നും ഇതില്‍ കുമ്മനം വിശദീകരണം നല്‍കണമെന്നും മുരളീധര പക്ഷം ആവശ്യപ്പെട്ടു.

വിവി രാജേഷിനെതിരെ തെളിവുകളുണ്ടെന്ന് കുമ്മനം രാജശേഖരനും കൃഷ്ണദാസ് പക്ഷവും യോഗത്തില്‍ പറഞ്ഞു. റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ രാജേഷ് അവസാന കണ്ണി മാത്രമെന്നായിരുന്നു കൃഷ്ണദാസ് പക്ഷത്തിന്റെ വാദം.

എന്നാല്‍ എന്ത് അടിസ്ഥാനത്തിലാണ് രാജേഷിനെതിരെ നടപടി എടുത്തതെന്ന് വി മുരളീധര വിഭാഗം ചോദ്യമുന്നയിച്ചു. കുമ്മനം സംസ്ഥാന അധ്യക്ഷനായ ശേഷം പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് മങ്ങലേറ്റുവെന്നും വി മുരളീധര പക്ഷം ആരോപിച്ചു.

Top