ത്രിപുരയില്‍ സിപിഎം-ബിജെപി സംഘര്‍ഷം, ആറ് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്ക്

അഗര്‍ത്തല: ത്രിപുരയില്‍ സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി.

സംഘര്‍ഷത്തില്‍ ആറ് ബിജെപി പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു. ധലായി ജില്ലയിലെ ലാംഗ്തരായി താഴ്‌വരയിലാണ് സംഘര്‍ഷമുണ്ടായത്.

പാര്‍ട്ടി ഓഫീസില്‍ അഭയം തേടിയ പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് ബിപ്ലബ് കുമാര്‍ ദേബ് ആരോപിച്ചു.

Top