ബജറ്റില്‍ അവഗണന ; ബിജെപിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ പൊങ്കാലയിട്ട് പ്രതിഷേധക്കാര്‍

modi

ആന്ധ്രാപ്രദേശ്: ബജറ്റ് അവതരണത്തില്‍ ആന്ധ്രാപ്രദേശിനെ അവഗണിച്ചതില്‍ പ്രതിഷേധം സമൂഹമാധ്യമങ്ങളിലും. ബിജെപിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ കയറി റേറ്റിങ് കുറച്ചു കൊണ്ടാണ് ഒരു സംഘം പ്രതിഷേധക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.

വെള്ളിയാഴ്ച വൈകിട്ടോടെ തുടങ്ങിയ ‘ആക്രമണം’ ഇപ്പോഴും തുടരുകയാണ്. എല്ലാവരും ഒറ്റ സ്റ്റാര്‍ റേറ്റിങ് കൊടുത്തതിലൂടെ വളരെ വലിയ കുറവാണ് പേജില്‍ ഉണ്ടായിരിക്കുന്നത്. വെള്ളിയാഴ്ച 4.5 സ്റ്റാര്‍ ഉണ്ടായിരുന്ന പേജിന് ഈ വാര്‍ത്ത എഴുതുമ്പോള്‍ ആകെയുള്ളത് 1.1 റേറ്റിങ് മാത്രമാണ്.

പതിനായിരത്തോളം പേര്‍ പേജിലെത്തി രോഷം പ്രകടിപ്പിച്ചപ്പോള്‍ 29, 000 പേരാണ് ഒറ്റ സ്റ്റാര്‍ കൊടുത്ത് പ്രതിഷേധിച്ചത്. നരേന്ദ്രമോദിക്ക് എതിരെയും കടുത്ത രോഷമാണ് ദൃശ്യമാകുന്നത്. പ്രതിഷേധം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതിനുപിന്നാലെ ഭാവി നടപടികള്‍ തീരുമാനിക്കാന്‍ തെലുങ്കുദേശം പാര്‍ട്ടി എം.പിമാരുടെ അടിയന്തരയോഗം മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. കടുത്ത തീരുമാനങ്ങളൊന്നും കൈക്കൊള്ളരുതെന്നാണ് അമിത് ഷാ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ടിഡിപിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളാണ് ബിജെപിയുടെ ഭാഗത്ത് നിന്നുള്ളത്.

Top