രാജ്യസഭാ തിരഞ്ഞെടുപ്പ്; ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയമെന്ന് നിതിന്‍ അഗര്‍വാള്‍

NITIN-AGARWAL

ഉത്തര്‍പ്രദേശ്‌: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് വോട്ടു ചെയ്തതായി ബിഎസ്പി എംപി പരസ്യമായി പറഞ്ഞതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ രാഷ്ട്രീയ കൊടുങ്കാറ്റ് പൊട്ടിത്തെറിച്ചു. ഇത്‌ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തിന്റെ വിജയമാണെന്നാണ്‌ ബിജെപി അവകാശപ്പെടുന്നത്.

എന്നാല്‍ ബി.ജെ.പി പണവും, ശക്തിയും ഉപയോഗിച്ചാണ് വിജയം കൈവരിക്കുന്നതെന്ന് ആരോപിച്ച് എസ്പി, ബിഎസ്പി പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. സമാജ്‌വാദി പാര്‍ട്ടി ഈ ആരോപണം ഉന്നയിക്കുമ്പോഴും ബി.ജെ.പിക്ക് വോട്ടു ചെയ്തതായി ബിഎസ്പി എംഎല്‍എ അനില്‍ സിംഗ് വ്യക്തമാക്കി.

ആഴ്ചകള്‍ക്ക് മുന്‍പാണ് നരേഷ് അഗര്‍വാളിന്റെ മകന്‍ നിതിന്‍ അഗര്‍വാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. യുപിയില്‍ ബി.ജെ.പി.യുടെ 9 സ്ഥാനാര്‍ത്ഥികളും വിജയിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

Top