സി.പി.എം ജില്ലാ ഓഫീസിനു നേരെ ആക്രമണം, കണ്ണൂരിലും രണ്ട് പേർക്ക് വെട്ടേറ്റു . .

തിരുവനന്തപുരം: തിരുവനന്തപുരത്ത് സിപിഐഎമ്മിനു നേരെ വ്യാപക ആക്രമണം.

കരിയ്ക്കകത്ത് സിപിഐ എം ജില്ലാ കമ്മിറ്റി ഓഫിസിന് നേരെ നടത്തിയ ആക്രമണത്തില്‍ ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.

രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേല്‍ക്കുകയും ചെയ്തു. മനു, അരുണ്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമം നടത്തിയ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ പൊലീസ് പിടിയിലായിട്ടുണ്ട്.

ഇതിനിടെ കണ്ണൂര്‍ ഇരിട്ടിയിലും രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിട്ടുണ്ട്. ബി.ജെ.പി പ്രവര്‍ത്തകരാണ് ഇവിടെയും ആക്രമണത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു

കഴിഞ്ഞ ദിവസം തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഓഫീസില്‍ വച്ച് മേയര്‍ പ്രശാന്തിന് മര്‍ദ്ദനമേറ്റതിന് പിന്നാലെയാണ് സി.പി.എം – ബി.ജെ.പി സംഘര്‍ഷം രൂക്ഷമായത്.

നേരത്തെ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയുള്‍പ്പെടെയുള്ളവരുടെ വീടിനു നേരെയും ആക്രമണമുണ്ടായിരുന്നു.

സി.പി.എം പ്രവര്‍ത്തകനെ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ഓടിച്ചിട്ട് ആക്രമിക്കുന്ന സാഹചര്യവുമുണ്ടായി.

കൊല്ലത്തും എസ്.ഡി.പി.ഐ- സി.പി.എം സംഘര്‍ഷത്തില്‍ നിരവധി പ്രവര്‍ത്തകര്‍ ആശുപത്രിയിലാണ്.

വർഗ്ഗീയ സംഘടനകൾ സംഘർഷമുണ്ടാക്കി സി.പി.എമ്മിനെ തകര്‍ക്കാമെന്നാണ് വ്യാമോഹമെങ്കില്‍ അത് ചെറുക്കാനുള്ള കരുത്ത് പാര്‍ട്ടിക്കുണ്ടെന്ന് സി.പി.എം മുന്നറിയിപ്പ് നല്‍കി.

Top