കണ്ണൂരില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനെ കുത്തിയ സംഭവത്തില്‍ നാല് ബിജെപിക്കാര്‍ പിടിയില്‍

arrest

കണ്ണൂര്‍: തളിപ്പറമ്പില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനെ കുത്തി പരുക്കേല്‍പ്പിച്ച സംഭവത്തില്‍ നാല് ബി.ജെ.പി പ്രവര്‍ത്തകര്‍ പിടിയില്‍.

തളിപ്പറമ്പിലെ തരിച്ചംബരം ക്ഷേത്രത്തില്‍ വച്ച് ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കാണ് എസ്എഫ്‌ഐ പ്രവര്‍ത്തകനായ ഗിരീഷിന് കുത്തേറ്റത്.
നെഞ്ചിലും കാലിലും കുത്തേറ്റ ഗിരീഷ് ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവുമായി ബന്ധപ്പെട്ട് നാല് ബി.ജെ.പി പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തതായി തളിപ്പറമ്പ് എസ്.ഐ വ്യക്തമാക്കി. ഇവരെ ചോദ്യം ചെയ്തുവരികയാണ്. പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു.

Top