മുഖ്യമന്ത്രി പങ്കെടുക്കുന്ന വേദിയിലേക്ക് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം

കാസര്‍ഗോഡ്: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പട്ടയമേള വേദിയിലേക്ക് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം.

കണ്ണൂരിലെ പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയത്. പ്രകടനം നടത്തിയ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.

കാസര്‍കോട് ജില്ലയിലെ പട്ടിക വര്‍ഗക്കാരും കൃഷിക്കാരും ഉള്‍പ്പെടെ 2247 കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി പട്ടയം വിതരണം ചെയ്തു.

ഇടതുസര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികത്തോടനുബന്ധിച്ച് ഭൂരഹിതരായവര്‍ക്ക് പട്ടയം നല്‍കുന്നതിന്റെ ഭാഗമായാണ് കാഞ്ഞങ്ങാട് പട്ടയമേള നടത്തിയത്.

Top