മലപ്പുറത്ത് പിറന്നാള്‍ ആഘോഷത്തിനിടെ സഹപാഠിക്ക് വിദ്യാര്‍ഥികളുടെ ക്രൂര പീഡനം

birthdaynew

മലപ്പുറം: ജന്മദിനാഘോഷത്തിന്റെ പേരില്‍ സഹപാഠിയെ ക്രൂരമായി പീഡിപ്പിച്ച് വിദ്യാര്‍ഥികള്‍. മലപ്പുറം വാഴക്കാട് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് പിറന്നാള്‍ ആഘോത്തിന്റെ പേരില്‍ സഹപാഠിയെ ക്രൂരമായി പീഡിപ്പിച്ചത്.

സ്‌കൂള്‍ മൈതാനത്തിന്റെ ഗെയ്റ്റില്‍ വിദ്യാര്‍ത്ഥിയുടെ കൈകള്‍ കെട്ടിയിട്ട് തലയില്‍ കുമ്മായവും കളറും കലക്കി ഒഴിച്ചായിരുന്നു അതിരുകടന്ന ആഘോഷം നടത്തിയത് .ഇതിന് പിന്നാലെ ഇതിന്റെ ദൃശ്യങ്ങളും സഹപാഠികള്‍ തന്നെ മൊബൈലില്‍ പകര്‍ത്തി സോഷില്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നു.

അതേസമയം, വിദ്യാര്‍ത്ഥിയുടെ ജന്മദിനം സഹപാഠികള്‍ ആഘോഷിക്കുകയായിരുന്നു എന്നായിരുന്നു സ്‌കൂള്‍ അധികൃതരുടെ വാദം. സംഭവം വിവാദമായപ്പോള്‍ പിടിഎ യോഗം ചേര്‍ന്നു വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.

എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരേയും പരാതി ലഭിച്ചിട്ടില്ലെന്നു പൊലീസ് അറയിച്ചു. വിദ്യാര്‍ത്ഥിക്കെതിരെ നടന്നത് ക്രൂരമായ വിനോദമാണെന്നും സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള ആഘോഷങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്നതായും പൊലീസ് അറിയിച്ചു.

Top