binoy viswam paying-tribute-to-maoist kuppu devaraj’s-deadbody

benoy viswam

നിലമ്പൂര്‍: നിലമ്പൂര്‍ വനത്തില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കുപ്പുദേവരാജിന് ആദരാഞ്ജലിയുമായി സി.പി.ഐ നേതാവ് ബിനോയ് വിശ്വം.

കോഴിക്കോട് മെഡി.കോളജിലെത്തിയാണ് ബിനോയ് വിശ്വം ആദരാഞ്ജലി അര്‍പ്പിച്ചത്. ഇടതുപക്ഷം ഭരിക്കുമ്പോള്‍ പൊലീസ് വലതുപക്ഷമാകരുതെന്ന് ബിനോയ് വിശ്വം പറഞ്ഞു.

മാവോയിസ്റ്റുകളുടെ രാഷ്ട്രീയത്തോട് വിയോജിപ്പുണ്ട്. എന്നാല്‍ കമ്യൂണിസ്റ്റ് സഖാക്കളെ വെടിവച്ചുവീഴ്ത്തരുതെന്നു അദ്ദേഹം പറഞ്ഞു.

അതേസമയം, കുപ്പു ദേവരാജിന്റെ മൃതദേഹം പൊതു ദര്‍ശനത്തിന് വയ്ക്കാനാവില്ലെന്ന ആവശ്യവുമായി യുവമോര്‍ച്ച രംഗത്തെത്തി.

നേരത്തെ മുതലക്കുളത്ത് പൊതുദര്‍ശനത്തിന് വയ്ക്കാനുള്ള തീരുമാനത്തിന് പൊലീസ് അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് കുപ്പു ദേവരാജിന്റെ മൃതദേഹം കോഴിക്കോട് വര്‍ഗീസ് സ്മാരക ബുക്ക് സ്റ്റാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

എന്നാല്‍, പൊതുദര്‍ശനം അനുവദിക്കില്ലെന്ന ആവശ്യവുമായി യുവമോര്‍ച്ച, ബി.ജെ.പി, ശിവസേന പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

മൃതദേഹം വിട്ടുകൊടുക്കുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ല. എന്നാല്‍ ഒരു കാരണവശാലും പൊതുദര്‍ശനം അനുവദിക്കില്ലെന്നാണ് യുവമോര്‍ച്ച പ്രവര്‍ത്തകരുടെ നിലപാട്.

പൊതുദര്‍ശനത്തിന് വയ്ക്കാതെ മൃതദേഹം നേരിട്ട് സംസ്‌കരിക്കണമെന്ന് പൊലീസും നിര്‍ദേശിച്ചിട്ടുണ്ട്.
പൊതുദര്‍ശനത്തിന് വയ്ക്കില്ലെന്ന് രേഖാമൂലം ഉറപ്പ് നല്‍കിയാല്‍ മാത്രമേ മൃതദേഹം വിട്ടുകൊടുക്കൂ എന്നാണ് പൊലീസിന്റെ നിലപാട്.

Top