ബിനോയ് കോടിയേരിക്കെതിരായ ഒരു കേസ് ഒത്തുതീര്‍പ്പിലേക്ക്; 1.72 കോടി രൂപ ഉടന്‍ നല്‍കും

binoy

തിരുവനന്തപുരം : സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുടെ ഒരു കേസ് ഒത്തുതീര്‍പ്പിലെത്തിയതായി സൂചന. ബിനോയ് 1.72 കോടി രൂപ ഉടന്‍ നല്‍കും.

ദുബൈ യാത്രാവിലക്കിന് കാരണമായ കേസാണ് ഒത്തുതീര്‍പ്പിലേക്ക് നീങ്ങുന്നത്. ഇതിനായി കാസര്‍ഗോഡ് സ്വദേശിയായ വ്യവസായി സഹായിക്കുമെന്നാണ് സൂചന.

ദുബൈയില്‍ 13 കോടിയുടെ തട്ടിപ്പ് നടത്തി മുങ്ങിയെന്നാണ് ബിനോയിക്കെതിരെ ഉയര്‍ന്ന ആരോപണം. 60,000 ദിര്‍ഹം പിഴ അടക്കാന്‍ കഴിഞ്ഞ വര്‍ഷം കോടതി വിധിച്ചിരുന്നു. കേസില്‍ ബിനോയ് കോടിയേരിക്കെതിരെ ആരോപണം ഉന്നയിച്ച ജാസ് ടൂറിസം കമ്പനിയുടെ പരാതിയില്‍ ഈ മാസം ഒന്നിന് എടുത്ത സിവില്‍ കേസിലാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്.

പത്തുലക്ഷം ദിര്‍ഹം (1.74 കോടി രൂപ) നല്‍കുന്നതിനു പരാജയപ്പെട്ടതിനാല്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്നുവെന്നാണ് നോട്ടിസില്‍ പറയുന്നത്. പണം അടയ്ക്കുകയോ കേസ് തീര്‍പ്പാക്കുകയോ ചെയ്താല്‍ ബിനോയ്‌ക്കെതിരായ യാത്രവിലക്ക് നീക്കാന്‍ സാധിക്കും.

Top