ബിഗ് ബോസ് തെലുങ്ക്: ഒരു എപ്പിസോഡിൽ ജൂനിയർ എൻ ടി ആർ ന് കിട്ടുന്നത് 35 ലക്ഷം

ബിഗ് ബോസ് എന്ന ജനപ്രിയ റിയാലിറ്റി ഷോയുടെ തെലുങ്ക് പതിപ്പ് ഈ മാസം ആദ്യം മുതൽ പ്രേക്ഷകർക്ക് മുമ്പിൽ എത്തിയിരിക്കുകയാണ്.

അവതാരകനായി ജൂനിയർ എൻ.ടി.ആർ ടെലിവിഷനില്‍ അരങ്ങേറ്റം കുറിച്ചതും ബിഗ് ബോസ്ന്റെ വേദിയിലാണ്.

ഒരു എപ്പിസോഡിന് 35 ലക്ഷം രൂപയാണ് ജൂനിയർ എൻ.ടി.ആർ വാങ്ങുന്നത്. ടെലിവിഷൻ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന വ്യക്തിയായി മാറിയിരിക്കുകയാണ് ജൂനിയർ എൻ.ടി.ആർ.

60 ക്യാമറകൾക്ക് നടുവിൽ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ മത്സരാർത്ഥികൾ ബിഗ് ബോസ് ഹൗസിനുള്ളിൽ 70 ദിവസം താമസിക്കണം.

പതിനായിരത്തോളം ചതുരശ്ര അടി വിസ്തീർണ്ണമുള്ള വലിയ സെറ്റാണ് ഇതിനായി നിർമിച്ചിരിക്കുന്നത്. 750 പേർ ചേർന്നാണ് സെറ്റ് നിർമിച്ചത്.

ആദ്യ പ്രൊമോ വീഡിയോ തന്നെ തെലുങ്കിൽ ശ്രദ്ധ നേടിയിരുന്നു. 55 മില്യൺ പ്രേക്ഷകരാണ് പ്രൊമോ ഇതുവരെ കണ്ടത്.

തെലുങ്ക് ടെലിവിഷനിൽ വിനോദ പരിപാടികൾക്ക് വളരെ അധികം പ്രധാന്യമുണ്ട്. തെലുങ്കിലെ ഏറ്റവും വലിയ പരിപാടിയാണ് ബിഗ് ബോസ്.

Top