മഹാഭാരതത്തിന്റെ ആദ്യ ലൊക്കേഷന്‍ അബുദാബിയില്‍ ; നിര്‍മ്മാതാവ് ബി.ആര്‍. ഷെട്ടി

mahabharatham

മോഹന്‍ലാല്‍ നായകനാകുന്ന ബിഗ്ബജറ്റ് ചിത്രം മഹാഭാരതത്തിന്റെ ആദ്യ ലൊക്കേഷന്‍ അബുദാബിയിലായിരിക്കുമെന്ന് നിര്‍മാതാവ് ബി.ആര്‍. ഷെട്ടി.

താന്‍ നേടിയതെല്ലാം യുഎഇയില്‍ നിന്നാണെന്നും അതുകൊണ്ടുതന്നെ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നതും അബുദാബിയില്‍ നിന്നായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ നിര്‍മിക്കുന്ന ചിത്രത്തിന് ആയിരം കോടി രൂപയാണ് നിര്‍മാണച്ചെലവ്. ചെലവ് എത്രയാകുമെന്ന് വിഷയമല്ല. പക്ഷേ, ലോകത്തിലെ ഏറ്റവും മികച്ച ചിത്രമായിരിക്കണമെന്നതാണ് നിബന്ധനയെന്നും അദ്ദേഹം വ്യക്തമാക്കി.

ഷൂട്ടിങ്ങിനായി യുഎഇ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍നിന്ന് അനുകൂല നിലപാടാണ് ലഭിച്ചത്.Related posts

Back to top