ഇരുപത്തിരണ്ടാം ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് ഭുവനേശ്വറില്‍ കൊടികയറും

ഭുവനേശ്വര്‍: ഇരുപത്തിരണ്ടാം ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം.

ബുധനാഴ്ച ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തില്‍ വൈകിട്ട് ആറു മുതല്‍ എട്ട് വരെ നടക്കുന്ന ഉദ്ഘാടന ചടങ്ങുകളോടെ ചാമ്പ്യന്‍ഷിപ്പിന് കൊടികയറും.

ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കാണ് ഉദ്ഘാടകന്‍. മത്സരങ്ങള്‍ വ്യാഴാഴ്ച മുതലാണ് ആരംഭിക്കുക.

എട്ടു കോടി രൂപ ചെലവില്‍ നിര്‍മിച്ച പുതിയ സിന്തറ്റിക്ക് ട്രാക്കിലാണ് മത്സരങ്ങള്‍ നടക്കുക. ഉദ്ഘാടനം അവിസ്മരണീയമാക്കാനുള്ള ശ്രമത്തിലാണ് സംഘാടകര്‍. അതിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി.

ഉദ്ഘാടന വേളയില്‍ മാര്‍ച്ച് പാസ്റ്റ് അക്കമുള്ള പരിപാടികള്‍ക്ക് ശേഷമായിരിക്കും കലാവിരുന്നുകള്‍ ആരംഭിക്കുക.

450 നര്‍ത്തികമാരുടെ അകമ്പടിയോടെ പ്രശസ്ത നര്‍ത്തകി അരുണ മൊഹന്തിയുടെ നേതൃത്വത്തില്‍ അവതരിപ്പിക്കുന്ന ഒഡീസി നൃത്തവും ശങ്കര്‍ മഹാദേവന്‍ നയിക്കുന്ന സംഗീത വിരുന്നും ഉദ്ഘാടനത്തോടനുബന്ധിച്ചുണ്ടായിരിക്കും.

800ഓളം വരുന്ന കലാകാരന്‍മാരാണ് ഗാനസന്ധ്യയില്‍ പങ്കെടുക്കുന്നത്. അതീവ സുരക്ഷയാണ് മീറ്റിനായി ഒരുക്കിയിട്ടുള്ളത്.

Top